2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച
കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന സമത്വം ഉള്ളവനില്‍ നിന്ന് ഇല്ലാത്തവനിലേക്കുള്ള സമ്പത്തിന്‍റെ പ്രവാഹം തുടങ്ങിയ ആശയങ്ങള്‍ ആദ്യം ഉയര്‍ത്തിപ്പിടിച്ചതും പല കോടീശ്വരന്‍മാരെയും ഉപദേശിച്ച് ഉള്ളതെല്ലാം പ്രോളിടേറിയറ്റിനു സംഭാവന ചെയ്യിപ്പിച്ചിട്ടുള്ളതും ക്രിസ്തുവാണ്. ആ ഒരര്‍ഥത്തിലാണെങ്കില്‍ ക്രിസ്തുവിനെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് എന്നു വിളിക്കാം. പുള്ളി അവതരിപ്പിച്ച മാനിഫെസ്റ്റോ ആണ് വൃത്തിയായി ബൈബിള്‍ എന്ന പേരില്‍ ഇന്ന് വിശ്വാസികള്‍ വീട്ടിനുള്ളില്‍ വച്ചിരിക്കുന്നത്. അത് എത്ര പേര്‍ തുറന്നു വായിക്കുന്നുണ്ട് എന്നു ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. കാരണം, ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ പലതും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ലൈനിലുള്ളവയാണ്. സഭയാണെങ്കില്‍ ഏറെക്കുറെ ക്യാപിറ്റലിസ്റ്റ് മെറ്റീരിയലിസ്റ്റ് ആയിത്തീരുകയും ചെയ്തു
http://berlytharangal.com/?p=5054&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+berlytharangal%2FUhGl+%28BerlyTharangal%29
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്നാല്‍, ക്രിസ്തുവിനെ ആദ്യത്തെ മല്‍സ്യത്തൊഴിലാളി നേതാവ് എന്നു വിശേഷിപ്പിക്കുന്നത് ശരിയല്ല. നേരേ ചൊവ്വേ മീന്‍പിടിച്ചു കഴിഞ്ഞിരുന്ന 12 പേരെ തൊഴില്‍രഹിതരാക്കുകയാണ് സത്യത്തില്‍ ക്രിസ്തു ചെയ്തത്. ശിഷ്യന്‍മാരാക്കിയ ശേഷം അവരുടെ തൊഴില്‍ സംരക്ഷണത്തിനോ വേതനവര്‍ധനവിനോ വേണ്ടി ക്രിസ്തു ഒന്നും ചെയ്തില്ല. അദ്ദേഹത്തിന്‍റെ പ്രധാന ആഹ്വാനം തന്നെ- നിന്‍റെ വള്ളവും വലയുമുപേക്ഷിച്ച് എന്നോടൊപ്പം വരിക എന്നായിരുന്നു. മല്‍സ്യബന്ധനമേഖലയ്‍ക്കു വേണ്ടി ക്രിസ്തു ഒന്നും ചെയ്തിട്ടില്ല
മറുപടിഇല്ലാതാക്കൂ